കൃഷ്ണൻ കക്കാണത്തിനെ അനുസ്മരിച്ചു.

Share

കാഞ്ഞങ്ങാട്:കേരള വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന സമിതി വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായിരുന്ന കൃഷ്ണൻ കക്കാണത്തിന്റെ 15 ചരമ വാർഷികം മർച്ചന്റ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് അനുസ്മരിച്ചു.
കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് സി.കെ.ആസിഫ് ഉൽഘാടനം ചെയ്തു.
യൂണിറ്റ് അംഗങ്ങളും ഭാരവാഹികളും മർച്ചന്റ്സ് യൂത്ത് വിംങ് അംഗങ്ങളും മർച്ചന്റ്സ് വനിതാ വിങ്ങ് പ്രവർത്തകരും സംബന്ധിച്ചു.

പടം: വ്യാപാരി വ്യവസായി നേതാവായിരുന്ന കൃഷ്ണൻ കക്കാണത്തിന്റെ 15 മത് ചരമ വാർഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ.ആസിഫ് ഉൽഘാടനം ചെയ്യുന്നു.

Recent News

Back to Top