പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിയ്ക്കണം – പി.കെ. ഫൈസൽ

Share

കാഞ്ഞങ്ങാട് – കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് ( കെ പി പി സി ) കാസർഗോഡ് ജില്ലാ കമ്മിറ്റി ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ പ്രവാസി ഭാരത് ദിവസ് പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡണ്ട് പി.കെ. ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിബന്ധനകളില്ലാതെ മുഴുവൻ പ്രവാസികൾക്കും ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി നൽകണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി എം ഹസൈനാർ മുഖ്യപ്രഭാഷണം നടത്തി, ഡി സി സി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, ഉദുമ ബ്ലോക്ക് പ്രസിഡന്റ് കെ.വി. ഭക്തവത്സലൻ , കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ പി.വി , എ.വാസുദേവൻ നായർ , ജോർജ് അലക്സാണ്ടർ , കണ്ണൻ കരുവാക്കോട്, രാജൻ തെക്കേക്കര, ഫിറോസ് കാഞ്ഞങ്ങാട് കെ. ഫിറോസ് ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു. പുതുതായി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രവാസി കോൺഗ്രസ് അംഗങ്ങളായ ചെറുവത്തൂർ കടാംങ്കോട് 15ാം വാർഡ് അംഗം കരുണാകരൻ മുട്ടത്ത് , ഈസ്റ്റ് എളേരി 17-ാം വാർഡ് മെമ്പർ അയൂബ്, നിലേശ്വരം രണ്ടാം വാർഡ് മെമ്പർ വിനോദ് കുമാർ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മനോജ് ഉപ്പിലിക്കൈ സ്വാഗതവും, രാജൻ തെക്കേക്കര നന്ദിയും പറഞ്ഞു.

Recent News

Back to Top