നീലേ ശ്വരം -മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് സമാപനമായി.

2026 ജനുവരി 1 മുതൽ 8 വരെയുള്ള തീയ്യതികളിലായി നടന്നു വന്ന ചരിത്ര പ്രസിദ്ധമായ നീലേ ശ്വരം -മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് സമാപനമായി. കാഞ്ഞങ്ങാട് സംയുക്തമുസ്ലിം ജമാഅത്ത് ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിയാറത്തിങ്കര ജമാഅത്ത് പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ വി. ശാഫി , സെക്രട്ടറി നിസാം പി.കെ, ഷാദുലി പി, അബ്ദുൾ ജബ്ബാർ നിസാമി തിരുവട്ടൂർ , സാധു സംരക്ഷണ കമ്മിറ്റി ട്രഷറർ വി.മുഹമ്മദ് കുഞ്ഞി, വളണ്ടിയേഴ്സ് ക്യാപ്റ്റൻ അശ്റഫ്കണിച്ചിറ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സയ്യിദ് സൈനുദ്ധീൻ ബുഖാരി കുരിക്കുഴി തങ്ങൾ മുഖ്യപ്രഭാഷണവും , കൂട്ടു പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അശ്റഫ് ചീന മ്മാടം സ്വാഗതവും, ഉറുസ് കമ്മിറ്റി ജോ: കൺവീനർ എ. മുസ്തഫ നന്ദിയും പറഞ്ഞു. തുടർന്ന് മെഗാ ദഫ് പ്രദർശനവും നടന്നു.
