ഗവ. യു പി സ്കൂൾ ആയമ്പാറയിൽ. ക്ലാസ് മുറികളുടെയും ഉച്ചഭക്ഷണശാലയുടെയും ഉദ്ഘാടനം നടന്നു

Share

ക്ലാസ് മുറികളുടെയും ഉച്ചഭക്ഷണശാലയുടെയും ഉദ്ഘാടനം

ഗവ. യു പി സ്കൂൾ ആയമ്പാറയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച രണ്ട് ക്ലാസ് മുറികളുടെയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഉച്ചഭക്ഷണ ഹാളിന്റെയും ഉദ്ഘാടനം ബഹു. ഉദുമ എം എൽ എ അഡ്വ. ശ്രീ സി എച്ച് കുഞ്ഞമ്പു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡോ. സി കെ സബിത യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി പ്രഭാകരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് ആർ ജി കൺവീനർ എ കെ അനു നന്ദി പ്രകാശിപ്പിച്ചു.മുൻ മെമ്പർ ശ്രീമതി ലതാ രാഘവനെയും പിഡബ്ല്യുഡി കോൺട്രാക്ടർ ഇ ഐ മുഹമ്മദ് എന്നിവരെയും യോഗത്തിൽ വെച്ച് ആദരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻ, രണ്ടാം വാർഡ് മെമ്പർ ഗംഗാധരൻ, മൂന്നാം വാർഡ് മെമ്പർ കാർത്യായനി കൃഷ്ണൻ, ശ്രീ.എം.മോഹനൻ ,ശ്രീ അരീക്കര രാജൻ, ശ്രീ മുരളീധരൻ എ എം , ശ്രീ ദിവാകരൻ മാസ്റ്റർ, ബി പി സി അബ്ദുൽസലാം എം എച്ച്, ദാമോദരൻ മോലോത്തുങ്കാൽ, മോഹനൻ കുണ്ടൂർ ,വിനോദ് കുമാർ കാനത്തിങ്കാൽ,രമ്യ രതീഷ്, മധു.കെ,ലത രാഘവൻ,പുഷ്പ കെ എൻ എന്നിവർ സംസാരിച്ചു.

Recent News

Back to Top