ചരിത്ര പ്രസിദ്ധമായ നീലേ ശ്വരം -മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് തുടക്കമായി.

Share

ചരിത്ര പ്രസിദ്ധമായ നീലേ ശ്വരം -മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് തുടക്കമായി. സമസ്ത സംസ്ഥാന പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. ജമാഅത്ത് ട്രഷറർ വി. ശാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ ജബ്ബാർ നിസാമി തിരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി യു എ ഇ ശാഖാ ട്രഷറർ മുനീർ സി എച്ച്, ജമാഅത്ത് ജോ സെക്രട്ടറി ഹനീഫ തക്ബീർ , ശകീർ ഹുസൈൻ, ടി. ഫസൽ, വി.അബ്ദുൾ ഖാദർ, ജമാഅത് കമ്മിറ്റി പ്രസിഡണ്ട് അശ്റഫ് ആശ്റഫി ആറങ്ങാടി എന്നിവർ പ്രസംഗിച്ചു. ഉറുസ് കമ്മിറ്റി ജനറൽ കൺവീനർ ഹസൈനാർ എൻ പി സ്വാഗതവും, ജോ: കൺവീനർ എ.കെ. അവറാൻ കുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് മെഗാ ദഫ് പ്രദർശനവും നടന്നു.

Recent News

Back to Top