അജാനൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവർത്തി നടത്തിയ സെന്റർചിത്താരി മുനിയംകോട് റോഡ് ഉദ്ഘാടനം ചെയ്തു

അജാനൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവർത്തി നടത്തിയ സെന്റർചിത്താരി മുനിയംകോട് റോഡ് ഉദ്ഘാടനം ചെയ്തു.
ചിത്താരി :അജാനൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവർത്തി നടത്തിയ ഇരുപത്തിരണ്ടാം വാർഡിലെ സെന്റർചിത്താരി മുനിയംകോട് റോഡ് (ബോംബെ 4/3 റോഡ് ) വാർഡ് മെമ്പർ ഹാജറ സലാം ഉദ്ഘാടനം നിർവ്വഹിച്ചു.അഷ്‌റഫ് ബോംബെ സ്വാഗതവും പഞ്ചായത്തംഗം സി കെ ഇർഷാദ് അധ്യക്ഷതയും വഹിച്ചു.മുഹമ്മദ് കുഞ്ഞി, ഫൈസൽ, അർഷാദ്, അഫ്സൽ,ഹൈദർ , മൂഹിയുദ്ധീൻ,ഹാരിസ്, റസാക്ക് എവർലൈറ്റ്, ഹസ്സ കുട്ടി ഓട്ടോ. അമീർഷ,സക്കീന തുടങ്ങിയവർ സംബന്ധിച്ചു,
