നീലേശ്വരം കരിപ്പോത്ത് തറവാട് കാരണവരും റിട്ട.ഐഎസ്ആർഒ സയന്റിസ്റ്റും ആയ കെ.ഗംഗാധരൻ നായരുടെ അമ്പതാം വിവാഹവാർഷികം ആഘോഷിച്ചു

നീലേശ്വരം കരിപ്പോത്ത് തറവാട് കാരണവരും റിട്ട.ഐഎസ്ആർഒ സയന്റിസ്റ്റും ആയ കെ.ഗംഗാധരൻ നായരുടെ അമ്പതാം വിവാഹവാർഷികം ആഘോഷിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട് കാരണവർ അട്ടക്കാട്ടെ കെ.ഗംഗാധരൻ നായരുടെ അമ്പതാം വിവാഹവാർഷികം ആഘോഷിച്ചു.
റിട്ട.ഐഎസ്ആർഒ സയന്റിസ്റ്റ് ആണ് ഇദ്ദേഹം. തറവാട് ഭവനത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. തറവാട് കാരണവത്തി കെ.കാർത്യായനി അമ്മ ഭദ്രദീപം തെളിയച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഗംഗാധരൻ നായർക്കും ഭാര്യ പുറവങ്കര ശോഭന അമ്മയ്ക്കും തറവാട് കാരണവത്തി ഉപഹാരം സമർപ്പിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ.പി.ജയരാജൻ നായർ, കരിപ്പോത്ത് തറവാട് ട്രസ്റ്റ് കെ.ഗംഗാധരൻ നായർ എന്നിവർ പൊന്നാടയണിയിച്ചു. ദമ്പതികൾക്ക് തറവാട് നൽകിയ സമ്മാനം കെ.പ്രഭാകരൻ നായർ, കെ.പുഷ്പവല്ലി അമ്മ എന്നിവർ ഇരുവർക്കും സമ്മാനിച്ചു. തറവാട് ട്രസ്റ്റ് ചെയർമാൻ കെ.ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മധുസൂദനൻ സ്വാഗതവും കെ.നാരായണൻ നായർ നന്ദിയും പറഞ്ഞു.
………………..
പടം- അൻപതാം വിവാഹവാർഷികം ആഘോഷിച്ച നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ കരിപ്പോത്ത് തറവാട് കാരണവരും റിട്ട.ഐഎസ്ആർഒ സയന്റിസ്റ്റും ആയ കെ.ഗംഗാധരൻ നായർ, ഭാര്യ പുറവങ്കര ശോഭന അമ്മ എന്നിവർക്ക് തറവാട് കാരണവത്തി കെ.കാർത്യായനി അമ്മ ഉപഹാരം സമ്മാനിക്കുന്നു.
