മടിക്കൈ കമ്മാരൻ അനുസ്മരണം സംഘടിപ്പിച്ചു


മാവുങ്കാൽ :
കാസർകോട് ജില്ലാ രൂപീകരണത്തിലും ജില്ലയിൽ ജനസംഘത്തെയും ബിജെപിയെയും വളർത്തിയതിലും മടിക്കൈ കമ്മാരേട്ടൻ്റെ സംഭാവനകൾ നിസ്തുലമാണയെന്ന്
ബിജെപി ജില്ലാ പ്രസിഡൻ്റ്
എം എൽ അശ്വിനി .
മുതിർന്ന നേതാവ് മടിക്കൈ കമ്മാരേട്ടൻ്റെ എട്ടാം വാർഷികദിനത്തിൽ
ബിജെപി
മടിക്കൈ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണവും ചടങ്ങ്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ജില്ലയിലെ സിപിഎം ഭൂരിപക്ഷ പ്രദേശങ്ങളിൽ ബിജെപി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് എക്കാലവും പ്രേരാണാസ്രോതസ്സായി മടിക്കൈ കമ്മാരേട്ടൻ ഉണ്ടായിരിക്കുമെന്നും അശ്വിനി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എം.പ്രശാന്ത് സൗത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി. പത്മനാഭൻ,ബിജി ബാബു,വൈസ് പ്രസിഡൻ്റുമാരായ പി വി നാരായണി,എച്ച് ആർ ശ്രീധരൻ, സെക്രട്ടറി പി. മനോജ് കുമാർ, ജില്ലാ കമ്മിറ്റി ങ്ങളായ അംഗം ഇ. കൃഷ്ണൻ, എൻ. അശോക് കുമാർ,മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് ചന്ദ്രൻ കല്ലൂരാവി
മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് കെ ശോഭന, ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.വി ബാബു,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് വി ഗോവിന്ദൻ മടിക്കൈ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി രതീഷ് കല്യാണം സ്വാഗതവും എം.പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
