ബൺ മസ്ക്കയും ഇറാനി ചായയുമായി വിദ്യാർത്ഥിനികൾ

Share

po
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്കൂളിലെ വി എച്ച് എസ് ഇ കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ സംരംഭകത്വ ശാക്തീകരണ പരിപാടിയായ ശക്തി മൂന്നാം ഘട്ടത്തിൻ്റെ ഉത്ഘാടനം നടന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ബൺ മസ്ക്കയും ഇറാനി ചായയും സ്കൂളിൽ തയ്യാറാക്കി വിതരണം ചെയ്തു. വനിത സംരഭകയും ഹോം ബേക്കറുമായ അശ്വതി ലിജിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾക്ക് പരീശീലനം നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളെ വിവിധ ഗ്രൂപ്പുകളാക്കിയിരുന്നു. ശക്തി റ്റീം അംഗങ്ങളായ ദേവനന്ദ വി വി , മൈഥിലി ആർ, മുബഷീറ, റിസ്വാന, ദേവനന്ദ കെ എസ് , ഫാത്തിമ സി എച്ച്, ശ്യാമ മഹേഷ് യു സി , ശിവപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബൺ മസ്ക്കയും ഇറാനി ചായയും തയ്യാറാക്കിയത്.

സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമത്ത് ഷിഫ റഹ്മത്ത് ഉദ്ഘാടനം ചെയ്തു. കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, അശ്വതി, ശ്വാമിത പി പി, സുബിതാശ്വതി, ആരതി പി, സിന്ധു പി രാമൻ , സി എം പ്രജീഷ്, അർച്ചന കെ തുടങ്ങിയവർ നേതൃത്വം നൽകി

Recent News

Back to Top