മേല്‍പ്പുറത്ത് തറയില്‍ വീട് തറവാട് യുഎഇ കമ്മിറ്റി ഷാര്‍ജയില്‍ കുടുംബ സംഗമം നടത്തി

പനയാല്‍ കളിങ്ങോത്ത് മേല്‍പ്പുറത്ത് തറയില്‍ വീട് തറവാട് യുഎഇ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ റൂവി ഹോട്ടലിന്‍ നടന്ന കുടുംബസംഗമം കുറ്റിക്കോല്‍ തമ്പുരാട്ടിയമ്മ ദേവസ്ഥാനം വൈസ് പ്രസിഡണ്ട് കുഞ്ഞി കൃഷ്ണന്‍ കുറ്റിക്കോല്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു. യുഎഇ കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ ഇടുവുങ്കാല്‍ സ്വാഗതം പറഞ്ഞു. ഭാസ്‌കരന്‍ നായര്‍, അച്ചുതന്‍ കൊച്ചല്‍, നളിനി കുടപ്പുന്ന, ദേവു കുഞ്ഞികൃഷ്ണന്‍, ഗണേശന്‍ ആറാട്ടുകടവ്, ജയേഷ് കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
