പാർഥസാരഥി ക്ഷേത്രംമാതൃസമിതിയ്ക്ക് പുതിയ സാരഥികൾ

പാലക്കുന്ന്: തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്ര മാതൃ സമിതി ജനറൽ ബോഡി യോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രഭാകരൻ പാറമ്മൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബാലാമണി ശ്രീധരൻ അധ്യക്ഷയായി. രഞ്ജിത്ത് മൂലക്കണ്ടം, വിനോദ് തിരുവക്കോളി, ഗോപാലൻ തിരുവക്കോളി, നിശാ കുമാരൻ, രമാ രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളെ പൊതു യോഗത്തിൽ തിരഞ്ഞെടുത്തു.
സിന്ധു കുമാരൻ (പ്രസിഡന്റ്), സലീന സത്യൻ, വിജയകുമാരി (വൈസ് പ്രസിഡന്റ്), വിമല ദാമോദരൻ (സെക്രട്ടറി), ഗീതാകുമാരി, സരിത പുഷ്പൻ (ജോയിന്റ് സെക്രട്ടറി), സരോജിനി നാരായണൻ (ട്രഷ.)
