വാഴക്കോട് ശ്രീപത്മം സനാതന ധർമ്മ പാഠശാല നാലാം വർഷത്തിലേക്ക്

Share

കോട്ടപ്പാറ: വാഴക്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീപത്മം സനാതന ധർമ്മ പാഠശാല നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. കുട്ടികളിൽ ധർമ്മ ബോധവും സംസ്കാരവും ദേശഭക്തിയും ഊട്ടിയുറപ്പിക്കുന്നതിനായാണ് മൂന്നുവർഷം മുമ്പ് ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീപത്മം സനാതന ധർമ്മ പാഠശാല ആരംഭിക്കുന്നത്. ഉപാസനാ പാഠം, ധർമ്മ പാഠം, വൈജ്ഞാനിക പാഠം എന്നീ വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യു പി തലം വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാഠശാലയിൽ അഡ്മിഷൻ നൽകി വരുന്നത്. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ എടുക്കുവാൻ താല്പര്യമുള്ളവർക്ക് ക്ഷേത്ര കമ്മറ്റിയുമായോ പാഠശാല പ്രവർത്തക സമിതിയുമായുമായി ബന്ധപ്പെടാവുന്നതാണ് എന്ന് പാഠശാല പ്രമുഖ ടി. സുകുമാരൻ, പാഠശാല സംയോജകൻ മുരളി കൃഷ്ണൻ, അധ്യാപികമാരായ രജനി രാജേഷ്, ശിവരഞ്ജിനി, ദിവ്യ എന്നിവർ അറിയിച്ചു.

Recent News

Back to Top