ഷാജി.എൻ കരുൺ കേരള സംസ്ഥാന ഷോർട്ട് ഫിലിം ടെസ്റ്റ് കാഞ്ഞങ്ങാട് സമാപിച്ചു.

ഷാജി.എൻ കരുൺ കേരള സംസ്ഥാന ഷോർട്ട് ഫിലിം ടെസ്റ്റ് കാഞ്ഞങ്ങാട് സമാപിച്ചു.
കാസർഗോഡ് സിനിമ അസോസിയേഷനും ബിഗ്മാൾ റസിഡൻസിയും ചേർന്നൊരുക്കിയ ഷാജി എൻ കരുൺ കരുൺ കേരള സംസ്ഥാന ഷോർട്ട് ഫിലിം ടെസ്റ്റ് കാഞ്ഞങ്ങാട് ബിഗ് മാളിൽ സമാപിച്ചു. ഫെസ്റ്റ് ജൂറി ചെയർമാൻ കൂടിയായ
പ്രശസ്ത മലയാള സിനിമാ സംവിധായകൻ ശ്രീ.രാജസേനൻ ഉദ്ഘാടനം നടത്തി അവാർഡുകൾ പ്രഖ്യാപിച്ചു.
മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ശ്രീ.ഖാലിദ്.സി. പാലക്കി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സിനിമാതാരം സിബി തോമസ് വിശിഷ്ടാതിഥിയായിരുന്നു.ജിഎച്ച് എസ്എസ് .ഹൊസ്ദുർഗ് പ്രിൻസിപ്പാൾ ഡോ.എ.വി.സുരേഷ്ബാബു ഷാജി.എൻ.കരുണിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. ഗിരിജ ജ്വലറി മാനേജർ ഷാൻ, എസ്.ഇ.ഡിസി ചെയർമാൻ സ്റ്റെനി ജോയി ,എന്നിവർ സംസാരിച്ചു. ജന്മദേശം പത്രാധിപർ ശ്രീ.മാനുവൽ കുറീച്ചിത്താനം, മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ.ഐശ്വര്യ കുമാരൻ, കാസർകോട് സിനിമാസ് ഭാരവാഹികളായ ശ്രീ . പ്രസാദ് യാദവ്,സുമേഷ് നാരായണൻ, വിനോദ് കണ്ണോൽ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.സംവിധായകൻ ശ്രീ.ചന്ദ്രൻ കാരളിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ മറിമായം ഫെയിം റിയാസ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.കാസർഗോഡ് സിനിമാസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ.രഞ്ജിരാജ് കരിന്തളം സ്വാഗതവും ട്രഷറർ നിഷാന്ത് തലയടുക്കം നന്ദിയും പറഞ്ഞു.
അവാർഡുകൾ.
*Best movie
The Show
*Second best
Echos of hope movie
*Third best
Hunt movie
*Best Director
Dear Teacher movie
*Best DOP
Chulli movie
*Best Music
The show movie
*Best Female
Kanam movie
*Best Child
Chillara movie
Baby Anwitha
*Best Editer
Walidian movie
*Best script
Kanam movie
*Best story
The show
*Best Actor
Chulli movie
Hunt movie
