അഭിഭാഷക ക്ഷേമനിധി ഇരുപത്തി അഞ്ചു ലക്ഷം ആയി വർധിപ്പിക്കണമെന്നും, ഹോസ്ദുർഗിൽ അഡിഷണൽ സെഷൻസ് കോടതി അനുവദിക്കണമെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഹോസ്ദുർഗ് യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു

Share

കോർട്ട് ഫീസും ലീഗൽ ബെനിഫിറ്റ് ഫണ്ട് ഫീസും വർധിപ്പിച്ചതിനു ശേഷവും അഭിഭാഷക ക്ഷേമനിധിയിൽ വർദ്ധനവ് വരുത്താത്ത കേരള സർക്കാരിന്റെ നടപടിയിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഹോസ്ദുർഗ് യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം പ്രതിഷേധം രേഖപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ ശ്രീ എം സി ജോസ് ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി കെ ചന്ദ്രശേഖരൻ, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ രാജേന്ദ്രൻ, ഡി സിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി വി സുരേഷ്, ലോയേഴ്‌സ് കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ബെന്നി സെബാസ്റ്റ്യൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് പി നാരായണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് പി മോഹനൻ അധ്യക്ഷത വഹിച്ചു യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് ബിജു കൃഷ്ണ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അഡ്വക്കേറ്റ് കെ എൽ മാത്യു വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു.

യൂണിറ്റ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി അഡ്വക്കേറ്റ് പി കെ സതീശൻ, വൈസ് പ്രസിഡന്റുമാരായി അഡ്വക്കേറ്റ് പി വി സുമേഷ്, അഡ്വക്കേറ്റ് ഗായത്രി വി എം, ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ് പ്രസാദ് ബാബു, ജോയിൻ സെക്രട്ടറിമാരായി അഡ്വക്കേറ്റ് നിവേദ് കെ എൻ, അഡ്വക്കേറ്റ് അലീന ക്രിസ്റ്റി, ട്രഷററായി അഡ്വക്കേറ്റ് ജോണി സ്കറിയ എന്നിവരെ തിരഞ്ഞെടുത്തു. ഏറെ കാലമായി അഭിഭാഷകരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന, അഡിഷണൽ സെഷൻസ് കോടതി ഹോസ്ദുർഗിൽ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി പ്രസാദ് ബാബു നന്ദി രേഖപ്പെടുത്തി.

Recent News

Back to Top