പ്രഥമ തുരുത്തി വിദ്യാനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു.

ചന്ദ്രഗിരി: ജി എച്ച് എസ് ചന്ദ്രഗിരിയിലെ 1983 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മയുടെ പ്രഥമ തുരുത്തി വിദ്യാനിധി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനും കൂട്ടായ്മ അംഗവുമായ എം. അബ്ദുറഹ്മാൻ തുരുത്തിയുടെ സ്മരണാർഥമാണ് സ്കോളർഷിപ്പ്. സ്കൂൾ അങ്കണത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ചെയർമാൻ മാഹിൻ കല്ലട്ര ഉദ്ഘാടനം ചെയ്തു. ഈ വർഷം ജിഎച്ച്എസ്എസ് ചന്ദ്രഗിരിയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ ആയിഷത്ത് ഇഷാന, യാദവ് കൃഷ്ണ, മുഹമ്മദ് ഫയാസ്, ആസിഫ് എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്.കൂട്ടായ്മ ചീഫ് കോർഡിനേറ്റർ സലാം കളനാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.സീമ, പ്രഥമാധ്യാപകൻ രാധാകൃഷ്ണൻ, വാർഡ് അംഗം സഹദുള്ള, കൂട്ടായ്മ പ്രതിനിധികളായ ഹാരിഫ് കല്ലട്ര, ബാലകൃഷ്ണൻ ചാത്തങ്കയ്, സുശീല നീലേശ്വരം, വസന്തൻ കീഴൂർ, മൊയ്തീൻ നാസർ, റഫീഖ് അഹമ്മദ്, മൂഹ് സീന എന്നിവർ പ്രസംഗിച്ചു.
