അച്ചേരി മഹാവിഷ്ണുക്ഷേത്ര പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം മാർച്ച് 28 മുതൽ

ഉദുമ : ഉദുമ അച്ചേരി മഹാവിഷ്ണു ക്ഷേത്ര നവീകരണ-പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം മാർച്ച് 28 മുതൽ ഏപ്രിൽ 5 വരെ നടത്തുവാൻ തീരുമാനിച്ചു. നവീകരണ കമ്മിറ്റി പൊതു യോഗം അരവത്ത് പത്മനാഭ തന്ത്രി ഉദ്ഘാടനം ചെയ്തു. 9 ദിവസം നീളുന്ന ഉത്സവ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ചെയർമാൻ ബി. എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി. ഗംഗാധരൻ, ട്രഷറർ കെ. ജി. മധുസൂദനൻ, ട്രസ്റ്റി ബോർഡ് അംഗം അംഗം വി. വി. ഭാസ്ക്കരൻ നിലാംബരി, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കൃഷ്ണൻ കൊക്കാൽ , സെക്രട്ടറി എം. കരുണാകരൻ , മുരളികൃഷ്ണൻ, ഉണ്ണികൃഷ്ണൻ മാവില എന്നിവർ പ്രസംഗിച്ചു.

