കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷന് അഭിമാന നിമിഷം; പൈലറ്റ് രോഹൻ പി രഞ്ജിത്തിന് കെ എം എ യുടെ ആദരവ്

Share

കാഞ്ഞങ്ങാട്:ന്യൂസിലൻഡിലെ ഇൻറർനാഷണൽ കൊമേഴ്സൽ പൈലറ്റ് അക്കാദമിയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി, നാട്ടിൽ തിരിച്ചെത്തിയ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ മെമ്പറായ ബ്രദേഴ്സ് ഫുട് വെയർ ഉടമ രഞ്ജിത്തിന്റെ മകൻ രോഹൻ പി രഞ്ജിത്തിന് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ അനുമോദിച്ചു. പ്രസിഡണ്ട് സി.കെ.ആസിഫ് പൊന്നാടയണിയിച്ച് ആദരിച്ചു.കെ എം എ ഭാരവാഹികളായ ഐശ്വര്യ കുമാരൻ, മുഹമ്മദ് ഹാസിഫ്, മഹേഷ് പി, ഷറഫുദ്ദീൻ, നിത്യാനന്ദ നായക്, സമീർ ഡിസൈൻ, ഗിരീഷ് നായക്, അനിൽ പി വി, ചന്ദ്രൻ പെറ്റ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ സീനിയർ അംഗവും മുൻ എക്സിക്യൂട്ടീവ് മെമ്പറുമായ സൈമണിന്റെ പൗത്രനാണ് രോഹൻ പി രഞ്ജിത്ത്.

 

 

Recent News

Back to Top