വേണുവേട്ടൻ അന്തരിച്ചു 

Share

പൂച്ചക്കാട് സ്വദേശിയും തൃക്കരിപ്പൂർ തലിച്ചാലത്ത് താമസവുമുള്ള വേണുഗോപാലൻ എം പി അന്തരിച്ചു. പൂച്ചക്കാട് കിഴക്കേകയിലെ പ്രമുഖ മണിയാണി തറവാടായ കോച്ചികടവത്ത് പുലികോടൻ തറവാടിലെ മുതിർന്ന അംഗമാണ് വേണുവേട്ടൻ. കരൾമാറ്റശാസ്ത്ര ക്രിയക്ക് വിധേയനായിരിന്നു അനുബന്ധ അസുഖങ്ങളും പെട്ടന്നുള്ള വിയോഗത്തിന് കാരണമായി. പരേതരായ വി ശങ്കരൻ നായരുടെയും എം പി നാരായണി അമ്മയുടെയും മകനാണ്. കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ പി.എ. ആയി വിരമിച്ച വ്യക്തിയായിരുന്നു. 1983 ൽ സർവിസിൽ പ്രവേശിച്ച ഇദ്ദേഹം ദീർഘകാലം കാസറഗോഡ് വിദ്യാഭ്യാസ ആഫിസിൽ ജോലി ചെയ്തിരുന്നു. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ആഫിസിലും ജില്ലാ പഞ്ചായത്തിലും വിദ്യാഭ്യാസ ഉപഡയരക്ടർ ആഫീസിലും സൂപ്രണ്ടായും ഹോസദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സീനിയർ സൂപ്രണ്ടായും ജോലി ചെയ്തു. 2015 ൽ വിരമിച്ച ശേഷം കാഞ്ഞങ്ങാട്, എംപവർ കൺസൾട്ടന്റ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: സുഷമ പലേരി(റിട്ട: മാനേജർ കേരള ബാങ്ക്) മക്കൾ: ഡോ. അപർണ്ണ പലേരി , വിഷ്ണുപ്രസാദ് മരുമകൻ ഡോ. സനൂപ്.

സഹോദരങ്ങൾ: പരേതനായ എം.പി മുരളീധരൻ, രമാദേവി, രാധാകൃഷ്ണൻ, ജയചന്ദ്രൻ , ജയശ്രീ(പള്ളിക്കര പഞ്ചായത്ത് മെമ്പർ)

ഭൗതിക ശരീരം രാവിലെ 9 മണി മുതൽ തലിച്ചാലത്തുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷം 10 മണിയോട് കൂടി പൂച്ചക്കാടുള്ള തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പൂച്ചക്കാട്ടെ തറവാട്ട് വീട്ട് വളപ്പിൽ.

 

Recent News

Back to Top