പെൻഷണർ എന്നാൽ സാമൂഹ്യ സേവനത്തിൽ നിന്ന് വിരമിക്കുന്നവരല്ല:ദിവാകരൻ വിഷ്ണുമംഗലം. കെ എസ് എസ് പി യു അജാനൂർ യൂണിറ്റ് കുടുംബമേള സംഘടപ്പിച്ചു.

കെ എസ് എസ് പി യു അജാനൂർ യൂണിറ്റ് കുടുംബമേള സംഘടപ്പിച്ചു. പെൻഷണർ എന്നാൽ സാമൂഹ്യ സേവനത്തിൽ നിന്ന് വിരമിക്കുന്നവരല്ല അവരുടെ തുടർ സേവനത്താൽ ജീവിതം അർത്ഥപൂർണമാക്കുന്നവരാണെന്ന് പ്രശസ്ത കവിയും സിനിമാ നടനുമായ ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു.bകേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) അജാനൂർ യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേള ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ വർഗ്ഗീയതയും ഭീകരതയും വളർന്നു വരുമ്പോൾ മതേതരമൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നതുമായ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സംസ്ക്കാരികമായ വെളിച്ചം പകരുന്ന സമരമുഖത്താണ് കലയും സാഹിത്യവും പ്രസക്തമാകുന്നത് എന്നും ദിവാകരൻ വിഷ്ണുമംഗലം അഭിപ്രായപ്പെട്ടു. വെള്ളിക്കോത്ത് നെഹറു ബാലവേദി സർഗ്ഗവേദി ഹാളിൽ നടന്ന പരിപാടിയിൽ കെ എസ് എസ് പി യു അജാനൂർ യൂണിറ്റ് പ്രസിഡണ്ട് വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി.സെക്രട്ടറി കെ.വാസു സ്വാഗതം പറഞ്ഞു. കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതൻ മാസ്റ്റർ,ബ്ലോക്ക് ട്രഷറർ യൂണിറ്റ് ചാർജ്ജ് വി.സുരേന്ദ്രൻ,സംസ്ഥാന കൗൺസിലർ വി.ടി.കാർത്യായണി,ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.കമ്മാരൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.
