വ്യക്തിയുടെ അന്തസ്സും മാന്യതയും ഉയർത്തിപ്പിടിക്കുന്ന ഭരണഘന വിഭാവനം ചെയ്തതിന്റെ പ്രേരണാശക്തി നെഹ്‌റു അഡ്വ. സി. ഈപ്പൻ

വ്യക്തിയുടെ അന്തസ്സും മാന്യതയും ഉയർത്തിപ്പിടിക്കുന്ന ഭരണഘന വിഭാവനം ചെയ്തതിന്റെ പ്രേരണാശക്തി നെഹ്‌റു
അഡ്വ. സി. ഈപ്പൻ
മൗലികാവകാശങ്ങളും പൗരന്റെ മാന്യത ഉയർത്തിപ്പിടിക്കുന്നതുമായ ഭരണഘടന രൂപപ്പെടുന്നതിൽ നെഹ്‌റുവിന്റെ സ്വാധീനം നിസ്തുലമാണെന്ന് പ്രശസ്ത വാഗ്മിയും ലീഗൽ സർവീസ് ട്രൈനറുമായ അഡ്വ. സി. ഈപ്പൻ പറഞ്ഞു. അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നെഹ്‌റുവും ഇന്ത്യയും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നിൽനിന്ന് നയിക്കുന്നവരെല്ലാം നേതാക്കളാകണമെന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഡ്വ. എൻ. കരുണാകരൻ അധ്യക്ഷത വഹിച്ചു. രാജൻ മീങ്ങോത്ത് വായനശാലയിലേക്ക് സംഭവനയായി നൽകിയ എം. ടി. വാസുദേവൻ നായരുടെ ആത്മകഥ ഉൾപ്പെടെയുള്ള പുസ്തകങ്ങളും അംബിക വട്ടക്കണ്ടം ഏൽപ്പിച്ച താളിയോല ഗ്രന്ഥങ്ങളും വായനശാല പ്രസിഡന്റ് കെ. വി. നാരായണൻ ഏറ്റുവാങ്ങി.
അബാക്കസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നും മൂന്നും റാങ്കുകൾ നേടിയ ഋഷികേശ്, ആദിദേവ്. എം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ പ്രമോദ്. ടി. വി , ഷീജ. കെ. വി, രാമകൃഷ്ണൻ മോനാച്ച, രാജേഷ് കുമാർ. ടി എന്നിവർ സംസാരിച്ചു. പി. വി. ജയരാജ് സ്വാഗതവും അനിൽ മുതിരക്കാൽ നന്ദിയും പറഞ്ഞു.
