ശിശുദിനാഘോഷം കളറാക്കി അജാനൂർ ഗവ: ഫിഷറീസ് യു പി സ്കൂൾ;കുഞ്ഞുങ്ങൾക്കായി വായനശാല തുറന്നു. അദ്ധ്യാപകനും പ്രശസ്ത സിനിമാതാരവുമായ പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി

അജാനൂർ: എഴുത്തച്ഛൻ മുതൽ പി.വി.ഷാജികുമാർ വരെയുള്ള, മലയാള സാഹിത്യത്തിന് നിറച്ചാർത്തു നൽകിയ 50 ഓളം എഴുത്തുകാരുടെ ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ചുവരുകൾ, ചില്ലലമാരകളിൽ നാലായിരത്തോളം പുസ്തകങ്ങൾ, ഇരുന്ന് വായിക്കാൻ ഇരിപ്പിടങ്ങളും വിശാലമായമേശപ്പുറത്ത് ആറ് ദിനപത്രങ്ങളും ചിത്രകഥകളും ആനുകാലികങ്ങളും അങ്ങനെ വിഭവസമൃദ്ധമാണ് അജാനൂർ ഗവ.ഫിഷറീസ് യു.പി സ്കൂളിലെ വേറിട്ട വായനശാല. നാട്ടിലെ സാമൂഹ്യ പ്രവർത്തകനായിരുന്ന ഡി.ആർ.കുട്ട്യൻ്റെ ഓർമ്മയ്ക്ക് മകൻ സുരേഷ് കുട്ട്യനാണ് വായനശാലയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്.ചിത്രകാരൻ ദേവദാസ് പെരിയയാണ് അക്രിലിക് പെയിൻ്റ് ഉപയോഗിച്ച് സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ തയ്യാറാക്കിയത്.അറുപതിലധികം ആളുകൾ ഈ സംരംഭത്തിന് കൂടെ നിന്നു.സ്കൂൾ വികസന സമിതി ചെയർമാൻ കെ.രാജൻ വായന ശാല തുറന്നു.മുഖ്യാതിഥി സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻ ചിത്രങ്ങളുടെ അനാച്ഛാദനവും ദേവദാസ് പെരിയയെ ആദരിക്കലും നിർവ്വഹിച്ചു.ഡി.ആർ കുട്ട്യൻ്റെ മക്കളായ സുരേഷ് കുട്ട്യൻ, ഷൈലാ റാവു,ശൈലേഷ് റാവു എന്നിവർ സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡണ്ട് ജാഫർ പാലായി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർ ഷഫീഖ് ആവിക്കൽ, എം പി ടി എ പ്രസിഡൻ്റ് റംസീന ബി.എസ്, അജാനൂർ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ആർ.അനിൽകുമാർ, വികസന സമിതി കൺവീനർ, എ.പി രാജൻ,ശ്രീ കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി എ.കെ.ഷാജി, അജാനൂർ കടപ്പുറം റഹ്മാനിയ ജുമാ മസ്ജിദ് പ്രസിഡൻ്റ് എ.അബ്ദുള്ള, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡൻ്റ് നൗഷാദ് കൊത്തിക്കാൽ,രമ്യാ സുനിൽ,റഫീഖ് ആവിക്കൽ,അഹമ്മദ് കിർമാണി,സി.സുലേഖ, സന്ധ്യ കെ,സുനിത.ടി എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ വി.മോഹനൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സജിത നന്ദിയും പറഞ്ഞു.
