കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ വെച്ച് കാശ്യപാശ്രമത്തിൻ്റെ വേദവിദ്യാ കലണ്ടർ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : ഋഗ്വേദം രചിക്കപ്പെട്ട കാലമാണ് വേദകാലമെന്നുംജാതിമത വിവേചനം ഇല്ലാത്ത ഭേദ വ്യത്യാസം ഇല്ലാത്ത കാലമായിരുന്നു വേദകാലമെന്നും എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ വെച്ച് കാശ്യപാശ്രമത്തിൻ്റെ വേദവിദ്യാ കലണ്ടർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വേദ കാലത്തിൻ്റെ നന്മകളിലേക്ക് ആധുനികഭാരതീയ സമൂഹത്തെ നയിക്കുന്ന ആചാര്യശീ എം ആർ രാജേഷിൻ്റെ വീക്ഷണം വേദ വിദ്യാകലണ്ടറിൽ ദർശിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെച്ച് നിത്യാനന്ദാശ്രമം സെക്രട്ടറി സി.ഗണേശൻ വേദവിദ്യാകലണ്ടർ ഏറ്റുവാങ്ങി. എഴുത്തുകാരൻ ടി എച്ച് വത്സരാജ് വിശിഷ്ടാതിഥിയായിരുന്നു. വേദവാഹിനി കൺവീനർ എം ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം. ഗോപാലൻ നമ്പ്യാർ സ്വാഗതം പറഞ്ഞു.കാശ്യാപാശ്രമം പ്രതിനിധി ജിജിത്, മുരളീധരൻ ചെറുവത്തൂർ ,ഓമന. സി മാവുങ്കാൽ, സി.രാധ ടീച്ചർ, ബാലകൃഷ്ണൻ പി വി , മനോജ് മനോ വിഷൻ, പ്രകാശൻ പുതിയ വളപ്പ്, നയനതാര എന്നിവർ സംസാരിച്ചു. അനിതകുമാരി ടീച്ചർ നന്ദി പറഞ്ഞു.
