സംസ്ക്കാര സാഹിതി സർഗ്ഗസംഗമം നടത്തി

Share

കാഞ്ഞങ്ങാട്:സാംസ്ക്കാരിക സദസ്സ് നാടിന്റെ നന്മകൾ അധികാരിവർഗ്ഗം തല്ലികെടുക്കുമ്പോൾ സാംസ്കാരിക നായകരുടെ മൗനം ഭീതിജനകമാണെന്ന്സംസ്ക്കാര സാഹിതി ജില്ലാകമ്മറ്റി കാഞ്ഞങ്ങാട്ട് നടത്തിയ സർഗ്ഗ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്സംസ്ഥാന വർക്കിങ്ങ്ചെയർമാൻ എൻ.വി. പ്രദീപ് കുമാർപറഞ്ഞു. ജില്ലാ ചെയർമാൻ ബഷീർ ആറങ്ങാടി അദ്യക്ഷം വഹിച്ചു.ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ മുഖ്യാതിഥിയായി.സംസ്ഥാന വൈസ് ചെയർമാൻ പ്രദീപ് കുമാർ പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സിക്രട്ടറിമാരായ കെ.എം.ഉണ്ണികൃഷ്ണൻ ,സുനിൽ മടപ്പള്ളി,വി.വി.പ്രഭാകരൻ, ഗംഗാധരൻ കുട്ടമത്ത്,പി.വി.സുരേഷ്, ജോയിമാരൂർ,ഡോ: വിവേക്,ചന്ദ്രൻ നാലപ്പാടം,ടി.രാജീവൻ,ഉദയകുമാർ പി.വി,ചന്ദ്രൻ മുട്ടത്ത്,അനിൽ നീലാംബരി,രാമകൃഷ്ണൻ മോനാച്ച,ഉമേശൻ ബേളൂർ,പ്രഭൻ നീലേശ്വരം ഗോപകുമാർ,അനിൽ വാഴുന്നോറടി,രാജൻ തെക്കേക്കര, ഡോ:സോമരാജ് ആചാര്യ,ഡോ.ദിവ്യ ജിതിൻ,സിജി രാജൻ, ലസിത പി.പി,പ്രതിഭ പി,ടോംസൺ ടോം, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

കൺവീനർ ദിനേശൻ മൂലക്കണ്ടം സ്വാഗതവും, അഡ്വക്കറ്റ് ബിജുകൃഷ്ണ നന്ദിയും പറഞ്ഞു.

 

 

Recent News

Back to Top