ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂൾ പി.ടി.എ പൊതുയോഗവും പഠന ക്ലാസും, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയെ റോട്ടറി സ്പെഷ്യൽ സ്കൂൾ പി.ടി.എ പൊതുയോഗം സ്വാഗതം ചെയ്തു. വരുമാന പരിധി ഉൾപ്പെടെ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാക്കളെയും പദ്ധതിയിൽ ഉൾപെടുത്താൻ നടപടിയുണ്ടാവണമെന്ന് പൊതുയോഗം ആവിശ്യപ്പെട്ടു. പ്രസിഡന്റ് സുബൈർ നീലേശ്വരം അധ്യക്ഷത വഹിച്ചു, പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പാൾ ബീന സുകു സ്വാഗതം പറഞ്ഞു, കേരള കേന്ദ്ര സർവകലാശാല, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്സിന്റെ നേതൃത്വത്തിൽ ഡോ.ഷഹന മലപ്പുറം കെയർ ഹോം വിഷയത്തിൽ പ്രഭാഷണം നടത്തി, മദർ പി.ടി.എ പ്രസിഡന്റ് കെ.ബിന്ദു, കേന്ദ്ര സർവകലാശാല സോഷ്യൽ വർക്കർ വിദ്യാർത്ഥി ഫത്തഹിയ എന്നിവർ സംസാരിച്ചു.
