സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേള: മെറ്റൽ എംബോസിംഗിൽ ദുർഗ്ഗയിലെ ആദിരാജിന് മിന്നുന്ന വിജയം

കാഞ്ഞങ്ങാട്: പാലക്കാട് ബി ഇ എം എച്ച് എസ് ൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ എച്ച് എസ് എസ് വിഭാഗത്തിൽ മെറ്റൽ എംബോസിംഗിൽ മൂന്നാം സ്ഥാനത്തോടെ എ ഗ്രേഡ് സ്വന്തമാക്കി;കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി എൻ.കെ.ആദിരാജ് മിന്നുന്ന വിജയം കരസ്ഥമാക്കി.
