കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല തീരുമാനം കൊല്ലണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ രാജീവ് ചന്ദ്രശഖർ ജിയെ നേരിൽ കണ്ട് ബി ജെ പി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് ബോധ്യപ്പെടുത്തി

നീലേശ്വരം, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും , സ്ഥിരം യാത്രക്കാർ നേരിടുന്ന യാത്രാ ദുരിതങ്ങളും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ രാജീവ് ചന്ദ്രശഖർ ജിയെ നേരിൽ കണ്ട്
ബി ജെ പി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് ബോധ്യപ്പെടുത്തി.. ജില്ലയിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്പ്രസ് മംഗലാപുരം വരെ നീട്ടാനും, കാഞ്ഞങ്ങാട് സ്റ്റേഷനിൽ കൊവിഡ് കാലത്ത് നിർത്തലാക്കിയ മംഗളാ എക്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കാൻ ആശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹത്തോട് സാഗർ ചാത്തമത്ത് ആവശ്യപ്പെട്ടു.. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ചെറുവത്തൂരിൽ പണിത അടിപ്പാതയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് , മുകേഷ് മൂലപ്പള്ളി, നിതിൻ ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.
