ചിറമ്മൽ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് ഏപ്രിൽ 17 മുതൽ 19 വരെ. ആഘോഷ കമ്മിറ്റിയായി

പാലക്കുന്ന് : പാലക്കുന്ന് കഴകം ചിറമ്മൽ പ്രാദേശിക സമിതിയിൽ പെടുന്ന ചിറമ്മൽ മലാംകുന്ന് തല്ലാണി തറവാട്ടിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവം ഏപ്രിൽ16ന് കലവറ നിറച്ച് 17 മുതൽ 19 വരെ നടക്കും. മാർച്ച് 21ന് രാത്രി കൂവം അളക്കും. ആഘോഷ കമ്മിറ്റി രൂപീകരണയോഗം സി.എച്ച്.കുഞ്ഞമ്പു എം.എൽ. എ. ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. തറവാട് പ്രസിഡന്റ് നാരായണൻ കടപ്പുറം, സുനീഷ് പൂജാരി, ക്ഷേത്രം കോയ്മ മുങ്ങത്ത് കുമാരൻ നായർ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരൻ, ഉത്തര മലബാർ തീയ സമുദായ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി നാരായണൻ ചൂരിക്കോട്, തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശൻ അരമങ്ങാനം, പെരളടുക്കം ബാലകൃഷ്ണൻ നമ്പ്യാർ, കമലാക്ഷൻ പെരിയ, ബലരാമൻ നമ്പ്യാർ, മാലിങ്കൻ മുന്നാട്, സുദീപ് കുന്നുമ്മൽ, രാഘവൻ നായർ, കേവീസ് ബാലകൃഷ്ണൻ, ബാബു മണിയങ്ങാനം, കൃഷ്ണൻ ചട്ടഞ്ചാൽ, പി. കെ. രാജേന്ദ്രനാഥ്, ഐശ്വര്യ കുമാരൻ എന്നിവർ പ്രസംഗിച്ചു.
