കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി

പാലക്കുന്ന്: കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്ര പരിധിയിലെ കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി. പരേതരായ കർത്തമ്പുവിന്റെയും കുഞ്ഞമ്മയുടെയും പരേതരായ 9 മക്കളുടെ ഓർമയ്ക്കായി മക്കളും, മരുമക്കളും കൊച്ചുമക്കളും കുടുംബ സംഗമത്തിൽ പങ്കെടുത്തു. മുതിർന്ന അംഗമായ നാരായണി കാഞ്ഞങ്ങാട് ദീപം കൊളുത്തി. ബാലകൃഷ്ണൻ നാലാം വാതുക്കൽ അധ്യക്ഷനായി. വർക്കിംഗ് ചെയർമാൻ നാരായണൻ കണിയമ്പാടി, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ബാലചന്ദ്രൻ കണിയമ്പാടി, രാജശേഖരൻ വെടിത്തറക്കാൽ എന്നിവർ പ്രസംഗിച്ചു.
