ജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മുള്ളേരിയയിൽ

പാലക്കുന്ന്: ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ മുള്ളേരിയ റീ ഷൈയ്പ്പ് ഫിറ്റ്നസ് സ്റ്റുഡിയോയുടെ സഹകരണത്തോടെ പുരുഷ, വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരം മുള്ളേരിയയിൽ നടക്കും. സബ്ബ് ജൂനിയർ, ജൂനിയർ,യുത്ത്, സീനിയർ വിഭാഗത്തിൽ 16ന് രാവിലെ 10 മുതൽ നടക്കുന്ന മത്സരത്തിലേക്ക് 14 നകം പേര് നൽകണം. ഡിസംബറിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിന്റെ സെലെക്ഷനും അന്നേ ദിവസം നടക്കും.
ഫോൺ:9946858823.
