37-ാമത് കാസര്‍ഗോഡ് ജില്ലാ സബ് ജൂനിയര്‍ ആണ്‍-പെണ്‍ കബഡി ചാംപ്യന്‍ഷിപ്പ് നവംബര്‍ 9ന് ഞായറാഴ്ച കുമ്പളയില്‍

Share

37-ാമത് കാസര്‍ഗോഡ് ജില്ലാ സബ് ജൂനിയര്‍ ആണ്‍-പെണ്‍ കബഡി ചാംപ്യന്‍ഷിപ്പ് നവംബര്‍ 9ന് ഞായറാഴ്ച കുമ്പളയില്‍

കാസര്‍ഗോഡ് ജില്ലാ ടെക്‌നിക്കല്‍ കമ്മറ്റിയും ജെകെ കബഡി അക്കാദമിയും സംയുക്തമായി നടത്തുന്ന 37-ാമത് കാസര്‍ഗോഡ് ജില്ലാ സബ് ജൂനിയര്‍ ആണ്‍-പെണ്‍ കബഡി ചാംപ്യന്‍ഷിപ്പ് നവംബര്‍ 9ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കുമ്പള നായ്കാപ്പ് ജെകെ അക്കാദമിയില്‍ വെച്ച് നടത്തപ്പെടുന്നു. 2009 നവംബര്‍ 30 നുള്ളില്‍ ജനിച്ച ആണ്‍ കുട്ടികള്‍ (60 കിലോ), പെണ്‍ കുട്ടികള്‍ (55 കിലോ) എന്നിര്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ അന്നേ ദിവസം വയസ് തെളിയിക്കുന്നതിനുള്ള ഒര്‍ജിനല്‍ രേഖകളുമായി രാവിലെ 10 മണിക്ക് മുമ്പായി ജെകെ അക്കാദമിയില്‍ വന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കാസര്‍ഗോഡ് ജില്ലാ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ മനോജ് അച്ചാംതുരുത്തി കണ്‍വീനര്‍ പ്രവീണ്‍രാജ് ഉദുമ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446772424, 9846336968.

Recent News

Back to Top