അജാനൂർ പഞ്ചായത്ത്‌ നാലാം വാർഡ് വികസന സദസ്സും ആഹ്ലാദ പ്രകടനവും നടത്തി.

Share


ചിത്താരി സർവീസ് സഹകരണ ബാങ്ക്‌ ഹാളിൽ നടന്ന പരിപാടി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ പദ്മാവതി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സബീഷ് അധ്യക്ഷത വഹിച്ചു. കരുണാകരൻ കുന്നത്ത്, കെ പവിത്രൻ എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി എ പവിത്രൻ മാസ്റ്റർ സ്വാഗതവും ടി ശാന്തകുമാരി നന്ദിയും പറഞ്ഞു. സംസ്ഥാനം അതി ദരിദ്ര മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആഹ്ലാദ പ്രകടനവും പായസ വിതരണവും നടന്നു. കെ കുഞ്ഞിരാമൻ, അനീഷ് രാമഗിരി ,കെ കെ ബാലകൃഷ്ണൻ,ബി മാധവൻ, ദീപ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സബീഷ് പഞ്ചായത്തിന്റെ കഴിഞ്ഞാൽ അഞ്ചു വർഷത്തെ വികസന രേഖ അവതരിപ്പിച്ചു.

Recent News

Back to Top