വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ എസ് കെ എൻ ടി സി ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സിവിൽ സ്റ്റേഷൻ മാർച്ച്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ എസ് കെ എൻ ടി സി ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ മാർച്ചും ധർണ്ണയും ഐ എൻ ടി യു സി ജില്ല പ്രസിഡണ്ട് പി.ജി. ദേവ് ഉൽഘാടനം ചെയ്തു. ക്ഷേമനിധി ബോർഡുകൾ തൊഴിലാളികൾക്ക് വേണ്ടിയല്ല പകരം ബോർഡ് ജീവനക്കാർക്ക് വേണ്ടിയാണെന്ന ധാരണയാണ് പിണറായി സർക്കാരിനെന്ന് കെ.പി.സി.സി. സെക്രട്ടറി എം. അസിനാർ ധർണ്ണയെ അഭിസംബോധന ചെയ്ത് പറഞ്ഞു. തൊഴിലാളികളിനിന്നും അംശാദയവും ഉടമകളിൽ നിന്ന് സെസും പിരിച്ചെടുത്തിട്ടും ക്ഷേമനിധി ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് യഥാസമയം നൽകാതെ ബോർഡുകളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നതിനാണ് സർക്കാരിന് താല്പര്യമെന്നും ഈ സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാരായി അധ:പതിച്ചെന്നും അസിനാർ തുടർന്ന് പറഞ്ഞു. കെ എസ് കെ എൻ ടി സി ജില്ലാ പ്രസിഡണ്ട് കെ.വി. രാഘവൻ ആദ്ധ്യക്ഷം വഹിച്ചു. പി.വി ചന്ദ്രശേഖരൻ, പി. ബാലകൃഷ്ണൻ, ടി.വി ഭാസ്ക്കരൻ, പി. രാമകൃഷ്ണൻ , പി. അബ്ദുളള , ടി.വി. രാജീവൻ, ഇ.ടി. രവീന്ദൻ, എം.വി.തമ്പാൻ, കെ ബാബു എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ നടന്ന പ്രകടനത്തിന് പി.വി. ബാലകൃഷ്ണൻ, കെ.വി. രമേശൻ, ഭരതൻ. സി.വി, സ്നേഹവല്ലി ബേക്കൽ, കെ.വി. ബാബു, ചന്ദ്രൻ ഞാണിക്കടവ്, രമാ അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.
