അക്കാദമിക മാസ്റ്റർ പ്ലാനിലെ പൂർത്തീകരിച്ച 14 പ്രൊജക്ടുകളുടെ ഉദ്ഘാടനം നടന്നു.

Share


കീക്കാൻ: 112 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള രാമചന്ദ്ര റാവു മെമോറിയൽ ഗവ:യു.പി.സ്കൂളിൽ 2025-26 അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ പൂർത്തികരിച്ച 14 പദ്ധതികളുടെ ഉദ്ഘാടനം വിവിധ വ്യക്തികൾ നിർവഹിച്ചു. സ്കൂൾ ഗേറ്റ് കമാനം -പ്രീ – പ്രൈമറി നവീകരണം, ചുമരിൽ ചിത്രം വർ , വെർട്ടിക്കൽ ഗാർഡൻ, സ്റ്റേജ് നവീകരണം, ജൈവ വൈവിധ്യ ഉദ്യാനം, ലൈബ്രറി നവീകരണം, ഇൻ്റീരിയർ പെർഫോർമൻസ് ഏരിയ, മതിൽ നവീകരണം സെൽഫി പോയൻ്റ്, ഇൻ്റർലോക്ക് പ്രവർത്തനം, വിദ്യാലയത്തിന് 100 കസേരകൾ എന്നീ പദ്ധതികളാണ് ഉദ്‌ഘാടനം ചെയ്തത്. പള്ളിക്കര പഞ്ചായത്ത് വൈ: പ്രസിഡൻ്റ് ശ്രീമതി നസ്നീൻ വഹാബ്, ശ്രീ സുബ്രായ മാസ്റ്റർ, എസ്.എം.സി ചെയർമാൻ ശ്രീ. സതീഷ് കാവടി, പി.ടി.എ. വൈ: പ്രസി: ശ്രീ. അബ്ദുൾ റഹ്മാൻ, മുൻ അധ്യാപിക നിർമല ,ശ്രീമതി ശ്രീകല, ശ്രീ.അബ്ദുൾ ലത്തീഫ്, പി.ടി.എ പ്രസി:ശ്രീ പ്രശാന്ത കുമാർ, ശ്രീ. കെ. പി. ദിവാകര, ശ്രീ. ഷാദ് മുക്കൂട്, ശ്രീ അഷ്റഫ് മുക്കൂട് , ശ്രീ അശോകൻ കക്കോനി, ശ്രീ. പി. രാജൻ എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകൻ ശ്രീ.കെ.എം. ദിലീപ്കുമാർ സ്വാഗതം പറഞ്ഞു.

ശ്രീ. രവിവർമൻ മാസ്റ്റർ, ശ്രീ. നാരായണൻ.കെ, ശ്രീ. അരവിന്ദ. കെ, ശ്രീ.അബ്ദുൾറഹ്മാൻ മാസ്റ്റർ, ശ്രീമതി ഗീത ടീച്ചർ, ശ്രീമുഹമ്മദലി ട്രെയിനർ, ശ്രീ.സത്യൻ പൂച്ചക്കാട്, ശ്രീ. നാരായണൻ ബി.കെ, ശ്രീ.നാഗരാജ്, ശ്രീമതി. വിമല ,ശ്രീമതി. സവിത ,ശ്രീ . ബാലകൃഷ്ണ, ശ്രീ. പുഷ്കരൻ, ശ്രീ. ഷറഫുദ്ദീൻ, ശ്രീ. മധു എന്നിവർ ആശംസയർ പിച്ചു.

Recent News

Back to Top