കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രൈയിനുകൾ കാസർകോട്ടേക്ക് നീട്ടണം 

Share

പാലക്കുന്ന് : കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന കോയമ്പത്തൂർ, പാലക്കാട് ട്രൈനുകൾ മംഗ്ലൂർ വരെയോ കാസർകോട് വരെയോ നീട്ടണമെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ യോഗം ആവശ്യപ്പെട്ടു. ബേക്കൽ ടൂറിസവുമായി ബന്ധപ്പെട്ട് 3 പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള പഞ്ചായത്താണ് ഉദുമ. ഇവിടെ എത്തേണ്ട സഞ്ചാരികളുടെയും സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെയും സൗകര്യം പരിഗണിച്ച് പരശു, ഏറനാട് എക്സ്പ്രസു കൾക്കും ദീർഘദൂര ട്രൈനുകൾക്കും കോട്ടിക്കുളത്ത് സ്റ്റോപ് അനുവദിക്കണമെന്നും റിസർവേഷൻ സൗകര്യം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പാലക്കുന്നിൽ കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.കെ. ജയപ്രകാശ്, നാരായണൻ കുന്നുമ്മൽ, കൃഷ്ണൻ മുദിയക്കാൽ, ഇബ്രാഹിം കാഞ്ഞങ്ങാട്, സി. ആണ്ടി, നാരായണൻ പാക്കം, നാരായണൻ കാഞ്ഞങ്ങാട്, എം. വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  നവംബർ 6 ന് സീമെൻസ് ഐക്യദിനത്തിൽ അംഗങ്ങളുടെ സംഗമവും മുതിർന്ന കപ്പലോട്ടക്കാരെ ആദരിക്കലും നടത്തും.

Recent News

Back to Top