അണ്ടർ 19 സംസ്ഥാന ചെസ്സ് ചാമ്പ്യൻ ഷിപ്പിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം.

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ( കെ എം എ ) ആതിഥ്യം വഹിക്കുന്ന മർച്ചന്റ്സ് ട്രോഫിക്കുള്ള അണ്ടർ 19 സംസ്ഥാന ചെസ്സ് ചാമ്പ്യൻ ഷിപ്പിന് കാഞ്ഞങ്ങാട് ഉജ്ജ്വല തുടക്കം. വ്യാപാര ഭവനിൽ ഇ.ചന്ദ്രശേഖരൻ എം എൽ എ ചാമ്പ്യൻഷിപ്പ് ഉൽഘാടനം ചെയ്തു.ലോക ചെസ്റ്റ് ഭൂപടത്തിൽ ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനമാണ് ഉള്ളത്,അദ്ദർദേശീയ തലത്തിലും,ദേശീയ തലത്തിലും ഒട്ടേറെ ഗ്രാന്റ് മാസ്റ്റർമാരെ വാർത്തെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.സംസ്ഥാന തലത്തിലും മികച്ച ചെസ്സ് താരങ്ങളാണ് കേരളത്തിനുള്ളതെന്നും മികച്ച കളിക്കാരെ വാർത്തെടുക്കാൻ ഈ ചാമ്പ്യൻ ഷിപ്പിന് കഴിയട്ടെ എന്നും എം എൽ എ കൂട്ടിച്ചേർത്തു.

കെ എം എ വൈസ് പ്രസിഡണ്ട് പി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എം ജനറൽ സെക്രട്ടറി ഐശ്വരം കുമാരൻ,ചെസ്സ് അസോസിയേഷൻ സ്ഥാപക ജില്ലാ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം, കെ എം എ ട്രഷറർ ആസിഫ് മെട്രൊ,സെക്രട്ടറി ഫൈസൽ സൂപ്പർ,ചെസ്സ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ശ്രീധരൻ മടിക്കൈ, സെക്രട്ടറി വി.എൻ.രാജേഷ്,എന്നിവർ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പ് ഇന്ന് (തിങ്കൾ ) വൈകീട്ട് സമാപിക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നായി 83 പേർ മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കുന്നുണ്ട്.

Recent News

Back to Top