ലയൺസ് ക്ലബ്ബ് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു.

സ്ക്കൂൾ പാർലമെന്റ് ചെയർമാൻ ദിയ എസ് സ്വാഗതം പറഞ്ഞു. വിദ്യാലയ പ്രിൻസിപ്പാൾ എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് കാഞ്ഞങ്ങാട് പ്രസിഡണ്ട് കണ്ണൻ പാർത്ഥസാരഥി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് സെക്രട്ടറി മധു മഠത്തിൽ,വിജയൻ സി, അനിൽകുമാർ എൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രശക്ത ഡോക്ടർമാരായ ഡോ: ശശി രേഖ, ഡോ: ശ്രുതി എ.ജി , എന്നിവർ വിദ്യാർത്ഥികൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും , മുൻകരുതലുകളെ കുറിച്ചും ക്ലാസെടുത്തു. സ്കൂൾ പാർലമെന്റ് ജനറൽ സെക്രട്ടറി അംമ്രാസ് അഹമ്മദ് നന്ദി രേഖപ്പെടുത്തി.
ലയൺസ് ക്ലബ്ബ് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ക്ലബ്ബ് പ്രസിഡണ്ട് കണ്ണൻ പാർത്ഥസാരഥി ഉദ്ഘാടനം ചെയ്യുന്നു
