ബി എൻ എൽ എൻ സിൽവർ ജൂബിലി ആഘോഷം: ജില്ലാതല സമാപനം നാളെ കാസർകോട്ട്
ബി എസ് എൻ എൽ സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ നടന്നു വരുന്ന പരിപാടികൾ നാളെ സമാപിക്കും.
പ്രചാരണഘോഷയാത്രയോടെയാണ് സമാപനം. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കാസർകോട് ടെലഫോൺ ഭവനിൽ നിന്ന് തുടങ്ങുന്ന യാത്ര പ്രസ്‌ക്ലബ് ജംഗ്ഷൻ, പഴയ ബസ് സ്റ്റാൻഡ്, ബാങ്ക് റോഡ് വഴി ടെലഫോൺ ഭവനിൽ സമാപിക്കും. ബി എസ് എൻ എൽ ജീവനക്കാർ, പെൻഷൻകാർ, കരാർ ജീവനക്കാർ, ചാനൽ പാർട്‌ണേഴ്‌സ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
