മലാംകുന്ന് തല്ലാണി ശ്രീ വയനാട്ടുകുലവന്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യം കെട്ടിനായി നടത്തിയ നെല്‍കൃഷി വിളവെടുത്തു

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പരിതിയിലെ ചിറമ്മല്‍ പ്രാദേശിക സമിതിയില്‍ പെടുന്ന മലാംകുന്ന് തല്ലാണി ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ 2026 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിനായി മാങ്ങാട് വയലില്‍ നടത്തിയ നെല്‍കൃഷി വിളവെടുത്തു. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തറവാട് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടുകൂടി ഒരേക്കര്‍ വയലില്‍ അറ്റലസ് നെല്ലിനത്തില്‍ നെല്‍കൃഷിയാരംഭിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പ്രസിഡന്റ് പി ലക്ഷ്മി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയന്‍ മുഖ്യാത്ഥിതിയായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ബീവി അധ്യക്ഷത വഹിച്ചു. സി എച്ച് നാരായണന്‍ സ്വാഗതവും പി ബി കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. കൃഷി ഓഫീസര്‍ പി വി വിനീത്, പാഠശേഖര സമിതി വൈസ് പ്രസിഡണ്ട് സുധാകരന്‍ മാങ്ങാട,് തറവാട് ഭരണസമിതി പ്രസിഡന്റ് അപ്പകുഞ്ഞി കീക്കാനം, സെക്രട്ടറി നാരായണന്‍ കടപ്പുറം, വൈസ് പ്രസിഡന്റ് അശോകന്‍ പൊയിനാച്ചി, പ്രാദേശിക സമിതി പ്രസിഡന്റ് രവി, സെക്രട്ടറി സുദീപ്, കൃഷ്ണന്‍ കയലും വളപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. തറവാട്ടംഗങ്ങളും പ്രാദേശിക സമിതിയംഗങ്ങളും കര്‍ഷകരും നാട്ടുകാരും കൊയ്തുത്സവത്തില്‍ സംബന്ധിച്ചു.
ഫോട്ടോ: പാലക്കുന്ന് മലാംകുന്ന് തല്ലാണി ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിനായി മാങ്ങാട് വയലില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ്.
