മാനവികം’ ദ്വിദിന ക്യാമ്പ് സമാപിച്ചു


കാഞ്ഞങ്ങാട് ∶ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി “മാനവികം” ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വൈകിട്ട് 6 മണിക്ക് ലിംഗവിവേചനത്തിനും,സ്ത്രീകൾക്കും, കുട്ടികൾക്കും നേരെയുള്ള അക്രമത്തിനുമെതിരെ, “സമത്വജ്വാല” തെളിയിച്ചു കൊണ്ട് കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ കെ. പ്രഭാവതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡണ്ട് എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പി. എസ്. അരുൺ സ്വാഗതവും, എൻ. എസ്. എസ്. ക്ലസ്റ്റർ കോർഡിനേറ്റർ പി. സമീർ സിദ്ധിഖി യും ,സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ പി കെ ഷിജി യും ആശംസയും , എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു നന്ദിയും അറിയിച്ചു.
7 മണി മുതൽ വോളന്റിയർ ഓറിയന്റേഷൻ ഗ്രൂപ്പ് എനർജി സെഷൻ “ആർജിതം” സ്റ്റേറ്റ് എൻ.എസ്. എസ്.റിസോഴ്സ് പേഴ്സണും, ജീവിതനൈപുണി പരിശീലകനുമായ അർജുൻ രാജീവ് നിർവഹിച്ചു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും, ഊർജസ്വലത കൂട്ടുന്നതിനും ഈ സെഷൻ ഉപകരിച്ചു.
അടുത്ത ദിവസം രാവിലെ വ്യായാമസെഷൻ സ്കൂൾ പി റ്റി എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ കൈകാര്യം ചെയ്തു. ക്യാമ്പ് പത്രം പ്രിൻസിപ്പൽ പി. എസ്.അരുണും, ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ധിഖിയും ചേർന്ന് പ്രകാശനം ചെയ്തു.
ലിംഗവിവേചനത്തിനും സ്ത്രീധനത്തിനുമെതിരെ ‘ജൻഡർ പാർലമെന്റ്’ കവിത എലിസബത്ത് എബ്രഹാം നയിച്ചു.
“വർജ്യം” ക്യാമ്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി ഹോസ്ദുർഗ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ. വി. ജിഷ്ണു കുമാർ കുട്ടികളുമായി സംവാദം നടത്തി.കുട്ടികൾക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എക്‌സൈസ് ഇൻസ്‌പെക്ടറുമായി മുഖാമുഖം സംസാരിക്കാൻ അവസരം ലഭിച്ചു.
എൻ. എസ്. എസ്.ക്ലസ്റ്റർ കോ-ഓർഡിനേറ്റർ രാജേഷ് സ്കറിയ ക്യാമ്പ് സന്ദർശിച്ച് ലഹരി വിരുദ്ധ സംവാദത്തിൽ പങ്കുചേർന്നത് കുട്ടികൾക്ക് പ്രചോദനമായി.
4 മണിയോടെ ക്യാമ്പ് അവസാനിപ്പിക്കുമ്പോൾ കുട്ടികൾക്ക് സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നതിനുള്ള മനസും ആത്മവിശ്വാസവവും കൂടിയതായി വോളന്റീയർമാർ അറിയിച്ചു. വോളന്റിയർ സെക്രട്ടറി എം. കെ. ആര്യ,പി. സി. അഭിഷേക് എന്നിവർ നന്ദി അറിയിച്ചു.
ഫോട്ടോ ക്യാപ്ഷൻ
ലിംഗ വിവേചനത്തിനും സ്ത്രീധനത്തിനുമെതിരെ സമത്വജ്വാല തെളിയിച്ച് ജി. വി. എച്ച്. എസ്. എസ് കാഞ്ഞങ്ങാട് എൻ. എസ്. എസ്. വോളന്റീയർമാർ.
