ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക്തല ബാലവേദി സർഗോത്സവ സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത് ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ബാലവേദി സർഗോത്സവം ഒക്ടോബർ 26 ന് ഞായറാഴ്ച തൃക്കരിപ്പൂരിൽ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. താലൂക്കിലെ പതിമൂന്ന് തദ്ദേശസ്ഥാപന പരിധിയിൽ നിന്നും 18 മേഖലകളിൽ നിന്ന് മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട 300 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കാനെത്തും. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഏഴിനങ്ങളിലാണ് മത്സരം.
സംഘാടക സമിതി രൂപീകരണയോഗം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ, ജോ. സെക്രട്ടറി പി വി ദിനേശൻ, വൈസ് പ്രസിഡൻ്റ് സി വി വിജയരാജ്, വി കെ രതീശൻ, പി ശ്രീധരൻ,ടി തമ്പാൻ, ഉണ്ണികൃഷ്ണൻ കണ്ണങ്കുളം, പി വി ഉണ്ണിരാജൻ, വി വി സുരേശൻ, വി കെ ചന്ദ്രൻ ,കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:പി വി ദിനേശൻ (ചെയർമാൻ), പി വേണുഗോപാലൻ (ജനറൽ കൺവീനർ)
ഫോട്ടോ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച താലൂക്ക്തല ബാലവേദി സർഗോത്സവ സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത് ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്യുന്നു
