നീലേശ്വരം റെയിൽവേ ഡെവലപ്മെന്റ് കളക്ടീവ് ( NRDC) പ്രവർത്തകസമിതി അംഗവും മാധ്യമപ്രവർത്തകനുമായിരുന്ന രഞ്ജിത്ത് റാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മൂന്നാമത് എൻഡോവ്മെൻ്റ് പുരസ്കാരം അമ്പലത്തറ സ്നേഹവീടിന് കൈമാറി.

ഭാരത സർക്കാരിൻറെ സർവ്വ ശ്രേഷ്ഠ ദിവ്യാംഗ് ബാൽ പുരസ്കാര ജേതാവും ഗായകനുമായ ആദിത്യ സുരേഷ് പുരസ്കാര സമർപ്പണം നടത്തി.
എൻ ആർ ഡി സി സെക്രട്ടറി എം വിനീത് സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.ആർ.ഡി .സി പ്രസിഡണ്ട് എൻ സദാശിവൻ അധ്യക്ഷത വഹിച്ചു.
പെട്രോളിയം മന്ത്രാലയം ഡയറക്ടർ ജനറലും എൻ.ആർ. ഡി.സി മുഖ്യരക്ഷാധികാരിയുമായ
പി മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി .
NRDC രക്ഷാധികാരി ഡോക്ടർ വി. സുരേശൻ
രഞ്ജിത്ത്റാം അനുസ്മരണ പ്രഭാക്ഷണം നടത്തി. പ്രൊഫ :എൻ സുരേന്ദ്രനാഥ്,
ഡോ: അജയകുമാർ കോടോത്ത് , അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ,
അഡ്വ : ടി. വി. രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചെയർമാൻ
സ്നേഹവീട്
8547 654 654
.