രാംനഗർ സ്വാമി രാംദാസ് സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവത്തിന് “കലയാട്ടം-2025″തിരിതെളിഞ്ഞു

Share

മാവുങ്കാൽ:രാംനഗർ സ്വാമി രാംദാസ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് “കലയാട്ടം” 2025 വർണ്ണാഭമായ തുടക്കം.പ്രശസ്ത ഗായകൻ സംഗീതരത്നം ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറ ലഹരിയുടെ വലയിൽ പെടാതിരിക്കാൻ കലയുടെ ലഹരിയിലേക്ക് തിരിയണമെന്ന് അദ്ദേഹം പറഞ്ഞു.സംഗീതം എല്ലാത്തിലുംഉണ്ട്.നമ്മൾ സംസാരിക്കുന്നതിൽ പോലും ശ്രുതിയും താളവും ലയവുമെണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഫ്ലവേഴ്സ് സിംഗർ ഫെയിം വൈദേഹി വിനോദ് മുഖ്യാതിഥിയായി ഗാനങ്ങൾ ആലപിച്ചു. വാർഡ് മെമ്പർ കെ.ആർ. ശ്രീദേവി അധ്യക്ഷയായി. രവീന്ദ്രൻ മാവുങ്കാൽ, എലിസബത്ത് എബ്രഹാം, സി.കെ.സുനിതാദേവി, വിനീതാ വിജയൻ, ടി.കൃഷ്ണൻ,സി.കെ. അഭിരാം,രതി എം പി കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. കെ.ജയശ്രീ സ്വാഗതവും, കെ.റീന നന്ദിയും പറഞ്ഞു.

Recent News

Back to Top