കാസർഗോഡ് ഗോൾഡൻ മെമ്മറീസിൻ്റെ വാർഷികാഘോഷം നടന്നു.

കാസർഗോഡ്: സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ സജീവമായ പ്രവർത്തിച്ച് വരുന്ന ഗോൾഡൻ മെമ്മറീസിൻ്റെ വാർഷികാഘോഷം കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വിവിധ പരിപാടികളോടെ ജലീൽ എയർലൈൻസിന്റെ നേതൃത്വത്തിൽ നടന്നു. നിർധനരായ കലാകാരന്മാർക്കുള്ള സാമ്പത്തിക സഹായം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ ഗായകർ ഉൾപ്പെട്ട മ്യൂസിക്കൽ ബാൻ്റിൻ്റെ മനോഹരമായ ഗാനമേളയും,വിവിധ തരത്തിലുള്ള കലാ പരിപാടികളും ഉണ്ടായിരുന്നു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കുള്ള ആദരവ് നൽകി. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. എം.എ. മുംതാസ്,എം പി ഷാഫി,ബഷീർ ചെമ്മനാട് , ഗ്ലോബൽ പ്രവാസി സംഘം സംസഥാന വൈസ് പ്രസിഡന്റ്,അബ്ദുള്ള കമ്പ്ളി തെരുവത്ത് എന്നിവരെ ജലീൽ എയർലൈൻസ് ആദരിച്ചു. കാസർഗോഡ് മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം,ജലീൽ എയർലൈൻസ് മാധ്യമപ്രവർത്തകൻ ടി.എ ഷാഫി,വി.എം. മുനീർ,ബഷീർ തോട്ടാൻ, ഇബ്രാഹിം ബാങ്കോട്, തുടങ്ങിയവർ പങ്കെടുത്തു. അസ്‌ലം അടുക്കത്ത്ബയൽ, നിസാർ മൊഗ്രാൽ, ഇക്ബാൽ തായലങ്ങാടി , നവാസ്,ഷംസീർ ചെറുവത്തൂർ,ഇബ്രാഹിം കുന്നിൽ.ഹനീഫ ഡിജിറ്റൽ.സിദ്ദിഖ് ഒമാൻ , അബ്ദുള്ള കമ്പ്ളി തെരുവത്ത് എന്നിവർ സംസാരിച്ചു.
