ലോക വയോജന ദിനം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യുണിയൻ ജില്ല സാംസ്കാരിക വേദി വിപുലമായി ആചരിച്ചു

Share

കാഞ്ഞങ്ങാട്: ലോക വയോജന ദിനം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) ജില്ല സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികളോടെ വിപുലമായി ആചരിച്ചു. കാഞ്ഞങ്ങാട് കാരാട്ട് വയൽ പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് കെ എസ് എസ് പി യു ജില്ല പ്രസിഡണ്ട് കെ.ജയറാം പ്രകാശിന്റെ അദ്ധ്യക്ഷതയിൽ അഡ്വ:എ.ശ്രീജിത്ത് ഉൽഘാടനം ചെയ്തു. കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന,സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതൻ,ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായർ,എന്നിവർ പ്രസംഗിച്ചു.

സാംസ്കാരിക വേദി ജില്ല കൺവീനർ പി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും,ജോ:കൺവീനർ യു.രവിചന്ദ്ര നന്ദിയും പറഞ്ഞു.വയോജന സംരക്ഷണ നിയമ നിർമ്മാണം,വയോജന കമ്മീഷൻ രൂപീകരണം,വയോജന നയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ള സാഹചര്യം,കേരളത്തിൽ നടന്നു വരുന്ന വയോജന സംരക്ഷണ പ്രവർത്തനം എന്നിവയെ കുറിച്ചുളള ചർച്ചകളും ബോധവൽക്കരണവും യോഗത്തിൽ നടന്നു.

Recent News

Back to Top