
ഇന്ത്യ ഏഷ്യൻ ക്രിക്കറ്റ് ചാമ്പ്യന്മാരാകുന്നത്. ഒമ്പതാം തവണ. തുടക്കം ഒന്നു പതറിയെങ്കിലും തകർച്ചയിൽനിന്ന് തിലകും സഞ്ജുവും ചേർന്ന് കരകയറ്റി, പിന്നീട് തിലകും ദുബെയും ചേർന്ന് വിജയത്തിലേക്ക് അടുപ്പിച്ചു, ഒടുക്കം ടൂർണമെന്റിൽ നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി റിങ്കു സിങ് ഇന്ത്യയുടെ വിജയറൺ നേടി. ആവേശം അവസാന ഓവർ വരെ നീണ്ട കലാശപ്പോരിൽ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69*), ശിവം ദുബെ (22 പന്തിൽ 33), സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്. തിലക് വർമയാണ് പ്ലെയർ ഓഫ് മാച്ച്. അഭിഷേക് ശർമ ടൂർണമെന്റിലെ താരമായി. ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. പിസിബി ചെയർമാൻ കൂടിയായ എസിസി പ്രസിഡന്റ് മുഹസിൻ നഖ്വിയിൽ നിന്നാണ് ഇന്ത്യ ട്രോഫി ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്. ട്രോഫിയുമായി പാക്ക് മന്ത്രി ഹോട്ടലിൽ പോയത് bcci വിമർശിച്ചു. ഇന്ത്യൻ ടീമിന് 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനു തോൽപിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾക്കും സപ്പോർട്ട് സ്‌റ്റാഫിനും ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചത്
