ആദി ദേവിന് മിന്നുന്ന വിജയം. കേരള സ്കൂൾ ഗെയിംസിൽ തൈക്കോണ്ട കരാത്തയിലാണ് സ്വർണ്ണമെഡൽ നേടി ജില്ലയുടെ അഭിമാനമായത്

Share

പോയിനാച്ചി: കണ്ണൂർ ജി വി എച്ച് എസ് എസ് ൽ നടന്ന 67 മത് കേരള സ്കൂൾ ഗെയിംസിൽ അയോധന കലയായ തൈക്കോണ്ട കരാത്തയിൽ (അണ്ടർ 14 കാറ്റഗറി ) 32 കിലോ വിഭാഗത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി ശ്രദ്ധേയമായ വിജയം കൈവരിച്ച പൊയിനാച്ചി ഭാരത് യു.പി.സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി വി.ആദി ദേവാണ് ജില്ലയ്ക്കും വിദ്യാലയത്തിനും അഭിമാനമായത്. ജില്ലാ- ഉപ ജില്ല മൽസരത്തിലും ഒരു സിൽവർ പത്ത് ഗോൾഡ് മെഡലുകൾ എന്നിവയും ഈ മിടുക്കൻ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. തൈക്കോണ്ടോ അക്കാദമി പൊയിനാച്ചിയിലെ മാസ്റ്റർ പ്രിയേഷിന്റെ കീഴിൽ കഴിഞ്ഞ 5 വർഷമായി പരിശീലിച്ച് വരികയാണ് വി.ആദിദേവ്. പോയിനാച്ചി നമ്പിടിപള്ളത്തെ എൻ. പ്രദീപിന്റെയും സൂര്യപ്രഭയുടെയും മകനാണ്.നാഗാലാന്റിൽ നടക്കുന്ന ദേശീയ സ്കൂൾ കായിക മേളയിൽ ആദിദേവ് കേരളത്തിനായി മൽസരിക്കും.

Recent News

Back to Top