ജി. വി. എച്ച്. എസ്. എസ് കാഞ്ഞങ്ങാട് എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പപ്പടം ചലഞ്ച് നടന്നു

GVHSS കാഞ്ഞങ്ങാട്, കാസർഗോഡ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പപ്പടം ചലഞ്ച് നടത്തി.വോളന്റിയർമാർ 20 രൂപയുടെ 1 കവർ പപ്പടം കോംബോ ഓഫറിൽ 3 കവർ 50 രൂപക്ക് വിറ്റു കിട്ടിയ ലാഭം സ്കൂൾ പരിസരത്തെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിനായി ഉപയോഗിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ പി. റ്റി എ പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ അരുൺ.പി.എസ്, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ മഞ്ജു.ആർ, സമീർ സിദ്ദിഖി. പി,സനിത.എസ്, റോസ് മേരി.എസ്.എസ്, അശ്വതി,ശ്യാമിത. പി. .പി, സിന്ധു. പി. രാമൻ തുടങ്ങിയവർ നേതൃത്വം നൽകി.ഒന്നാം വർഷ വോളന്റിയർമാരായ ശ്രീയ ലക്ഷ്മി രൂപേഷ്, വിസ്മയ. എം. എസ്. അനാമിക ബാലകൃഷ്ണൻ, ആര്യ. എം. കെ, മുഹമ്മദ് ഷഹനാദ്, അഫ്രൂദീൻ, ആര്യ. എം. കെ. തുടങ്ങിയവർ പങ്കെടുത്തു.
