കൊവ്വൽ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി നബിദിനാഘോഷത്തിന്റെ ഭാഗമായി പൗരാണിക സദസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി നബിദിന ഓർമ്മകൾ പൗരാണിക സദസ്സ്. പഴയകാല ഓർമ്മളുടെ പുതു ചരിതം രചിച്ചു. കൊവ്വൽപള്ളി ജുമാ മസ്ജിദ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് നൈഫിന്റെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുറഷീദ് അൽഹസനി നിലമ്പൂർ ഉദ്ഘാടനം ചെയ്തു. മന്ന്യോട്ട് ദേവാലയം അന്തി തിരിയൻ മോഹനൻ, കൂട്ടായ്മാരായ കൃഷ്ണൻ കാഞ്ഞങ്ങാട് സൗത്ത് , ദിനേശൻ അരയി, ടി കെ ഇബ്റാഹീം , രാഘവൻ മന്ന്യോട്ട്, ബാബു കലയറ, ചന്ദ്രൻ കലയറ, പി എം എ അസീസ് ഹരീന്ദ്രൻ കൊവ്വൽ പള്ളി, ബാല കൃഷ്ണൻ കാട്ടൂർ, അസീസ് മാസ്റ്റർ , അഹ്മദ് കുഞ്ഞി ഭാരത്, കെ പി ഇബ്റാഹീം ഹാജി, ടി കെ ഉമർ,ഇസ്ഹാഖ് സാഹിബ്, പി അബ്ദുല്ല കുഞ്ഞി, സി എച്ച് മുഹമ്മദ് തുടങ്ങിയവർ പഴയകാല നബിദിനോർമ്മകൾ പങ്കുവെച്ചു സ്വദർ മുഅല്ലിം മഹമൂദ് അംജദി പുഞ്ചാവി പരിപാടി മോഡറേറ്റിംഗ് നടത്തി സമൂഹത്തിലെ നാനാതുറകളിലുള്ള നിരവധിപേർ സംമ്പന്ധിച്ചു. പൗരാണിക സദസ്സിനുവേണ്ടി ഒരുക്കപ്പെട്ട വേദി പഴയകാല സാമഗ്രികളാൽ സമൃദ്ധമായിരുന്നു 80 കാലഘട്ടങ്ങളിൽ വളരെ സുലഭമായിരുന്ന ഭക്ഷണമായ മധുരക്കിഴങ്ങ് , കപ്പ, മിഠായികൾ വീടുകളിലും മറ്റും ഉപയോഗിച്ചിരുന്ന ഗ്രാമ ഫോൺ, കാളവണ്ടിയുടെ ചക്രം, പഴയകാല റേഡിയോ, വാർത്ത പത്രങ്ങൾ എന്നിവ പുതിയ തലമുറക്ക് നവ്യാനുഭവമായി. ജമാഅത്ത് സെക്രട്ടറി എം എ ഷഫീഖ് സ്വാഗതവും അബ്ദുല്ല അമാനി നന്ദിയും പറഞ്ഞു.
