സുകൃതം പദ്ധതിയിൽ ഉൾപ്പെടുത്തി ഖാദിതൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു

പൊയിനാച്ചി : സുകൃതം പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് കരിച്ചേരിയിലെയും താച്ചാങ്ങട്ടെയും ഖാദി തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിച്ചേരി പ്രിയദർശിനി കലാകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങ് കെപിസിസി മെമ്പറും, മുൻ ഡിസിസി പ്രസിഡന്റ്റുമായ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊയ്‌നാച്ചി മുഖ്യാതിഥിയായി. എം രാമകൃഷ്ണൻ നായർ പുലരി. എം മോഹനൻ നായർ പെരളം, രാജാഗോപാലൻ നായർ മാട്ട,എം ബാലചന്ദ്രൻ വലിയ മൂല, പുഷ്പാവതി കെ.സജിനി എം.നളിനി തച്ചങ്ങാട്. രത്ന രാജാഗോപാലൻ,ധന്യ രമേശൻ എന്നിവർ സംസാരിച്ചു. അഖിലേഷ് തച്ചങ്ങാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ധനേഷ് കരിച്ചേരി സ്വാഗതവും പ്രമീള മോഹൻ നന്ദിയും പറഞ്ഞു
