ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

Share

ഉദുമ: ഉദുമ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടേയും, സ്റ്റാഫ് കൗണ്‍സില്‍ നേതൃത്വത്തില്‍ ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ബാങ്ക് ഹാളില്‍ നടന്ന പരിപാടി ഭരണ സമിതി പ്രസിഡന്റ് വി ആര്‍ വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. 19 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കൗണ്‍സിലംഗം പി വി നാരായണന്‍ പന്തലിനാണ് യാത്തയപ്പ നല്‍കിയത്. ബാങ്ക് പ്രസിഡന്റ് ഉപഹാര സമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്റ് ഹമീദ് മാങ്ങാട് പൊന്നാട അണിയിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഖാദര്‍ കാത്തിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖില്‍ ബാബു, ഭരണസമിതി അംഗങ്ങള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു. പി വി നാരായണന്‍ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ശശി എ സ്വാഗതവും ജോയിന്‍ സെക്രട്ടറി കുഞ്ഞിരാമന്‍ വി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ നടത്തി.

Recent News

Back to Top